കോവിഡും അനന്തരഫലങ്ങളും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ജനങ്ങള്‍ അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ വാങ്ങുന്ന രീതിതന്നെ മാറ്റുകയും ചെയ്തിരിക്കുന്നു. ഇന്‍ഡ്യയില്‍ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണം നല്‍കുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ടെങ്കിലും നമ്മുടെ ആരോഗ്യമേഖലയില്‍ ഇപ്പോഴും നികത്തപ്പെടാത്ത വിടവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നതിന്, മരുന്നുകളുടേയും ആരോഗ്യസംരക്ഷണ ഉല്‍പ്പങ്ങളുടേയും വിലകള്‍ കുറയ്ക്കുന്നതിനായി ഇതിനോടകം തന്നെ സര്‍ക്കാര്‍ അസംഖ്യം പദ്ധതികള്‍ ആരംഭിച്ചിട്ടുമുണ്ട്.
ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ നിര്‍മ്മാണചെലവും എം.ആര്‍.പി-യും തമ്മില്‍ വലിയ അന്തരമുണ്ട്. ഗവേഷണം പുതിയ മരുന്നുകളുടെ വികസനം എന്നിവയ്ക്കായി മുടക്കുന്ന ദശലക്ഷങ്ങള്‍ രോഗികളില്‍ നിന്നും വീണ്ടെടുക്കുന്നു എന്ന അവകാശവാദം ഒരു പരിധിവരെ അംഗീകരിക്കാമെങ്കിലും, പലരും ഇതുമുതലെടുത്ത്, അമിതലാഭം നേടാന്‍ രോഗികളെ ചൂഷണംചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഈ അമിതവിലയ്ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ''നീതിമെഡിക്കല്‍ സ്റ്റോറുകള്‍'', ''ജന്‍ഔഷധി'' എന്നിവ ആരംഭിക്കുകയും തുടര്‍ന്ന് വില മത്സരാധിഷ്ഠിതമായി മാറുകയും ചെയ്‌തെങ്കിലും, ഇവിടങ്ങളില്‍ മരുന്നുകളുടെ പരിമിതമായ റേഞ്ചുകള്‍ അല്ലെങ്കില്‍ ജനറിക് മരുന്നുകള്‍ മാത്രമേ കാണാറുള്ളു. അതിനാല്‍, രോഗികള്‍ക്ക് എല്ലാ മരുന്നുകളും ഒരിടത്തുനിന്നും ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയുംചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവന്ന എംവിആര്‍ ഫാര്‍മകെയര്‍ ഇന്‍ഡ്യയില്‍ നിയമപരമായി അംഗീകാരമുള്ള എല്ലാ മരുന്നുകളും സ്ഥാപനചെലവ് മാത്രം ഈടാക്കി, പരിമിതമായ മാര്‍ജിനില്‍ ''ശരിവില''-യ്ക്ക് അല്ലെങ്കില്‍ ന്യായവിലയ്ക്ക് രോഗികള്‍ക്ക് ഉറപ്പായും ലഭ്യമാക്കുന്നു. തുടക്കത്തില്‍ കേരളമൊട്ടാകെയും, ഭാവിയില്‍ ഇന്‍ഡ്യയില്‍ ഉടനീളവും സജീവസാന്നിദ്ധ്യമുള്ള, ലാഭേച്ഛയില്ലാത്ത ഫാര്‍മസികളുടെ ഒരു ചാരിറ്റി ചെയിന്‍ സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
നിര്‍മ്മാതാക്കളില്‍ നിന്ന് അല്ലെങ്കില്‍ അവരുടെ അംഗീകൃത സ്റ്റോക്കിസ്റ്റുകളില്‍ നിന്ന് മേന്മയേറിയ മരുന്നുകള്‍ ഞങ്ങള്‍ നേരിട്ട് ശേഖരിക്കുന്നു. അതിനാല്‍ ഉന്നതഗുണമേന്മയുള്ള ശരിയായ മരുന്നുകള്‍ ഞങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലകളില്‍ നല്‍കുവാന്‍ സാധിക്കും. ജീവന്‍രക്ഷാ മരുന്നുകള്‍, കാന്‍സര്‍ മരുന്നുകള്‍, ഇന്‍സുലിന്‍, ഡയാലിസിസ് മരുന്നുകള്‍ എന്നിവയ്ക്ക് 10% മുതല്‍ 60% വരെ ഡിസ്‌ക്കൗണ്ടുകള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സാധാരണഗതിയില്‍ ഫുഡ് പ്രോഡക്ടുകള്‍ക്കായി റീടെയ്‌ലര്‍മാര്‍ നല്‍കാത്ത 5 മുതല്‍ 10% വരെ ഡിസ്‌ക്കൗണ്ടും ഞങ്ങളുടെ പ്രത്യേകതയാണ്.
Corporate Office
1st floor, Ladder Mankavu Greens, Azhchavattam,
Mankavu, Kozhikode - 673007.
admin@mvrpharmacare.com
0495 3566723, 8848 266 168
© mvrpharmacare.com. All Rights Reserved.