ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളുടെ ഒരു റീടെയില്‍ ചെയിനാണ് 2021-ല്‍ സ്ഥാപിതമായ ഫാര്‍മകെയര്‍. പ്രാഥമികമായി, മരുന്നുകള്‍ താങ്ങാവുന്ന വിലകളില്‍, അനായാസമായി വാങ്ങുവാന്‍ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ, കാലിക്കറ്റ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സ്ഥാപനമായ കാന്‍സര്‍ ആന്റ് അലൈഡ് എയ്ല്‍മെന്റസ് റിസര്‍ച്ച് (CARE) ഫൗണ്ടേഷന്‍ ആരംഭിച്ച ഒരു സംരംഭമാണിത്. മരുന്നുകളുടെ വിലയില്‍ സന്തുലനം ഉറപ്പാക്കുക എന്ന ഉദ്യമം സുശക്തമാക്കുവാന്‍ ഞങ്ങള്‍ ''ശരിവില'' എന്ന സവിശേഷ വില്‍പ്പനപ്രമാണം (യു.എസ്.പി) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ നിര്‍മ്മാണചെലവും എം.ആര്‍.പി-യും തമ്മില്‍ വലിയ അന്തരമുണ്ട്. ഗവേഷണം പുതിയ മരുന്നുകളുടെ വികസനം എന്നിവയ്ക്കായി മുടക്കുന്ന ദശലക്ഷങ്ങള്‍ രോഗികളില്‍ നിന്നും വീണ്ടെടുക്കുന്നു എന്ന അവകാശവാദങ്ങളാല്‍ വലിയവില ഒരു പരിധിവരെ ന്യായീകരിക്കാം. പക്ഷെ വലിയ ലാഭത്തിനായി പലരും ഈ ന്യായം അന്യായമായി ദുരുപയോഗം ചെയ്യുകയാണ്.
''നീതി മെഡിക്കല്‍ സ്റ്റോറുകള്‍'', ''ജന്‍ഔഷധി'' (സംസ്ഥാനം നടത്തുന്ന മെഡിക്കല്‍ ഷോപ്പുകള്‍) എന്നിവയുടെ ആരംഭത്തോടെ വില മത്സരാധിഷ്ഠിതമായി മാറിയിട്ടുണ്ട്, എങ്കിലും ഇവിടങ്ങളില്‍ പ്രോഡക്ടുകളുടെ പരിമിതമായ റേഞ്ച് മാത്രമേയുള്ളു അല്ലെങ്കില്‍ ജനറിക് മരുന്നുകള്‍ മാത്രമേയുള്ളു എന്നതിനാല്‍, രോഗികള്‍ക്ക് എല്ലാ മരുന്നുകളും ഒരിടത്തുനിന്നും ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു.
ഈ രണ്ട് കാര്യങ്ങളും മികച്ച തരത്തില്‍ ഒരുമിപ്പിക്കുകയാണ് ഫാര്‍മകെയര്‍. ഇന്‍ഡ്യയില്‍ നിയമപരമായി അംഗീകാരമുള്ള എല്ലാ മരുന്നുകളും സ്ഥാപനചെലവ് മാത്രം ഈടാക്കി, പരിമിതമായ മാര്‍ജിനില്‍ ''ശരിവില''-യ്ക്ക് ഇവിടെ രോഗികള്‍ക്ക് ഉറപ്പാക്കുന്നു.
"അത്യധികം അഭിമാനത്തോടെ എംവിആര്‍ ഫാര്‍മകെയര്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു".
എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു റീടെയില്‍ ഫാര്‍മസി ചെയിന്‍ ആരംഭിക്കുന്നതിന് കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും എംവിആര്‍ കാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപനം എനിക്ക് പ്രചോദനമേകി. എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ഫാര്‍മകെയറിന്റെ സവിശേഷ മൂല്യപ്രമാണം 'ശരിവില' എന്നതാണ്. അതിന്‍പ്രകാരം ഗുണമേന്മയിലും സേവനമികവിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, എംആര്‍പി-യില്‍ നിന്നും 10 മുതല്‍ 60% വരെ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുകയും ചെയ്യുന്നു.
സ്വതന്ത്രമായ നിരവധി ഔട്ട്‌ലറ്റുകള്‍ക്കൊപ്പം ഫാര്‍മകെയര്‍ കേരളത്തിലുടനീളം വളര്‍ന്നുകൊണ്ടിരിക്കുന്നു. 2035 വര്‍ഷത്തോടെ ഇന്‍ഡ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ മുന്‍നിരയിലെ സുശക്ത സാന്നിദ്ധ്യമാവുകയാണ് ലക്ഷ്യം.
Corporate Office
1st floor, Ladder Mankavu Greens, Azhchavattam,
Mankavu, Kozhikode - 673007.
admin@mvrpharmacare.com
0495 3566723, 8848 266 168
© mvrpharmacare.com. All Rights Reserved.